വീണ്ടും പൃഥ്വിരാജിനൊപ്പം ഷാജി കൈലാസ്’; ‘കാപ്പ’ ചിത്രീകരണം ആരംഭിച്ചു

3 years ago
366 Views

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കടുവ’ക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. ‘കാപ്പ’ എന്ന ചിത്രവുമായാണ് ഇരുവരും വീണ്ടും എത്തുന്നത്. ‘വീണ്ടും പൃഥ്വിരാജ് സുകുമാരനൊപ്പം.. ‘കാപ്പ’ ഇന്നാരംഭിക്കുന്നു’ എന്ന കുറിപ്പോടെ ഷാജി കൈലാസ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന പുസ്തകം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

 

#Prithviraj #ShajiKailas #ManjuWarrier #Kaapa

Comments

Leave a Comment

Your email address will not be published. Required fields are marked *