കെ ജി എഫിന്റെയും ചാർളിയുടെയും വൻ വിജയത്തിന് ശേഷം വീണ്ടുമൊരു ബിഗ് ബഡ്‌ജറ്റ് കന്നഡ ചിത്രം കേരളക്കരയിലെത്തിയിരിക്കുകയാണ്. ഈച്ചയിലൂടെ നമുക്ക് സുപരിചിതനായ കിച്ച സുദീപ് ആണ് നായകൻ. റങ്കി തരംഗ ഒക്കെ സംവിധാനം ചെയ്ത അനൂപ് ഭണ്ഡാരിയാണ് കഥയും തിരക്കഥയും സംവിധാനവും.
ഒരു ബ്രഹ്മാണ്ഡ സിനിമക്ക് വേണ്ട എല്ലാ ചേരുവകളും കലർത്തി ഒരുക്കിയ ഒരു കിടിലൻ മാസ് ആക്ഷൻ ഫാന്റസി ക്രൈം ത്രില്ലർ സിനിമയാണ് വിക്രാന്ത് റോണ.
ഒരു സാങ്കൽപിക ഗ്രാമത്താണ് കഥ നടക്കുന്നത് . ഹൊറർ മൂഡിൽ ആരംഭിക്കുന്ന ചിത്രം മുന്നോട്ട് പോകുംതോറും കുറെയധികം ചോദ്യങ്ങൾ നമുക്ക് മുന്നിൽ വാരിയിടും…ഭയപ്പെടുത്തും, 3D മികവിൽ വിസ്മയിപ്പിക്കും. ഇന്റർവെൽ ആകുമ്പോൾ ഒരു കിടിലൻ ട്വിസ്റ്റ് ഇട്ട് നമ്മടെ കിളി പറത്തും. പിന്നെയും നമുക്ക് പൂർണമായും പിടി തരാതെ സഞ്ചരിച്ച് ക്ലൈമാക്സിൽ നമ്മളെ ഞെട്ടിക്കും..
സുദീപ് എന്ന നടന്റെ Range എന്താണെന്ന് ഈച്ച സിനിമ കണ്ടവർക്ക് അറിയാമായിരിക്കും. ഇതിലും വേറെ ലെവൽ പെർഫോമൻസ് ആണ് വിക്രാന്ത് റോണയായി സുദീപ് കാഴ്ച വച്ചിരിക്കുന്നത്.
ഈച്ചയുടെ നാലിരട്ടി ഗൂസ്ബമ്പ്സാണ് വിക്രാന്ത് റോണ സമ്മാനിക്കുന്നത്. അത്രയും ഗംഭീരമാണ് ഓരോ ഫ്രെയിമുകളും .
ഒരു സിനിമയുടെ വലിയ വിജയഘടകം ആ സിനിമയുടെ ക്ലൈമാക്സാണ്. ആള്‍ക്കാര്‍ക്ക് ക്ലൈമാക്സ് സൂപ്പര്‍ എന്ന് തോന്നിയാല്‍ അത് മാത്രം മതി ആ സിനിമ വിജയിക്കാന്‍.
വിക്രാന്ത് റോണ എന്ന സിനിമ ക്ലൈമാക്സ് വരെ കൊടുത്ത ബിള്‍ഡപ്പിനെയും കണ്‍ഫ്യൂഷന്‍സിനെയും സംശയങ്ങളെയും സാധൂകരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്ന കിടിലന്‍ ക്ലൈമാക്സോടെയാണ് അവസാനിക്കുന്നത്.
ചിലര്‍ക്ക് ഇടവേളയ്ക്ക് മുന്‍പുള്ള ഇരുപത് മിനിറ്റ് അല്‍പ്പം ലാഗ് തോന്നിയേക്കാം.
സെക്കന്റ് ഹാഫ് കിടിലം.
പടം ഒരു ഔട്ട്&ഔട്ട് കിച്ച സൂധീപ് ഷോ ആണ്. പക്കാ അഴിഞ്ഞാട്ടം.
മൊത്തത്തില്‍ നല്ല മിസ്റ്ററിയും സസ്പെന്‍സും റിവഞ്ചും ഇന്‍വെസ്റ്റിഗേഷനും ആക്ഷനും റൊമാന്‍സുമൊക്കെയുള്ള പൈസ വസൂല്‍ പടം മലയാളികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകും.