ന്നാ താൻ കേസ് കൊട് ” – Review

2 years ago
507 Views

“ന്നാ താൻ കേസ് കൊട് “

റോഡിലെ കുഴി മൂലമുണ്ടാകാൻ സാധ്യതയുള്ളൊരു ആക്സിഡന്റിൽ നിന്നും രക്ഷപെടാൻ ആയി തൊട്ടടുത്ത മതിൽ ചാടിക്കടന്ന രാജീവനെ ആ വീട്ടുവളപ്പിലെ നായ കടിക്കുകയും , അവിടെ ഓടിക്കൂടിയവർ അയാളെ കള്ളനായി മുദ്രകുത്തി മർദിക്കുകയും ചെയ്യുന്നു …

കുടുംബത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ രാജീവൻ നടത്തുന്ന നിയമപോരാട്ടം ആണ് സിനിമ പറയുന്നത്…..

കഥാസന്ദർഭങ്ങൾ ചിലപ്പോഴൊക്കെ പുണ്യാളനിലെ ജോയ് താക്കോൽ കാരനെയും അയാളുടെ കേസുകളെയും ഓര്മിപ്പിക്കുന്നുണ്ടെങ്കിലും, കോടതി മുറിയിൽ നർമരൂപത്തിൽ ഉരുത്തിരിയുന്ന കഥ , കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചത് ഒരു പുതുമയുള്ള അനുഭവം കാണികൾക്കു നൽകുന്നുണ്ട് ….

കുഞ്ചാക്കോ ബോബൻ നിസ്സഹായനും കൗശലക്കാരനുമായ കൊഴുമ്മൽ രാജീവനെ മനറിസങ്ങൾ കൊണ്ടും , കണ്ണൂർ ശൈലി സംഭാഷണം കൊണ്ടും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് …
രാജീവന്റെ കണ്ണും കരുത്തും അയാളുടെ ചാലക ശക്തിയുമായ ദേവിയെന്ന തമിഴ് കഥാപാത്രത്തെ ഗായത്രിയും നല്ല വെടിപ്പായി ചെയ്തിട്ടുണ്ട്..

ശഹബാസ് അമന്റെ വോയ്‌സിൽ “ആടാലോടകം ആടി നിക്കണ് ” എന്ന പാട്ടും, ദേവധൂതർ പാടിയും സിനിമക്കു വല്ലാത്തൊരു വശ്യത നൽകുന്നുണ്ടെങ്കിലും ജെറി അമൽദേവ് സാറിന്റെ “ആയിരം കണ്ണുമായി ” എന്ന മാസ്റ്റർ പീസ് സോങ് ഇതിൽ പ്ളേയ്‌സ് ചെയ്തിരിക്കുന്നത് വിജയിച്ചില്ല എന്ന് തോന്നുന്നു.

ധൈര്യമായി കുടുംബസമേതം ടിക്കറ്റ് എടുത്തോളു എന്തെന്നാൽ…

ട്രെയിലറിൽ പറയുന്നത് പോലെ കയ്യൂക്കുള്ളവനും കാശുള്ളവനും എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെതിരെ ചോദിയ്ക്കാൻ പോയാൽ അവർ പറയുന്നൊരു വാചകമുണ്ട് ” ന്നാ താൻ കേസ് കൊട് എന്ന് ”

അങ്ങനെ അത് കേട്ടിട്ടു, കേസ് കൊടുക്കാൻ മടിയായത് കൊണ്ടും , കൊടുത്താലും ജയിക്കുമെന്ന് ഉറപ്പില്ലെന്നുള്ളത് കൊണ്ടും ഒന്നും ചെയ്യാതെ നിരാശരായി തലയും താഴ്ത്തി നടന്ന നമ്മളെപോലുള്ള സാധാരണക്കാർക്ക് വേണ്ടിയാണ് രാജീവൻ കേസ് കൊടുത്തിരിക്കുന്നതും കോടതിയിൽ വാദിക്കുന്നതും ..

സ്പെഷ്യൽ മെൻഷൻ : മജിസ്‌ട്രേറ്റ് ആയി വേഷമിട്ട പി പി കുഞ്ഞികൃഷ്ണൻ  കിടിലൻ പെർഫോമൻസ് ..

പിന്നെ ചോക്ലേറ്റ് നായകൻ എന്ന ഇമേജിൽ കിടന്ന മനുഷ്യനെ കൊഴുമ്മേൽ രാജീവൻ ആക്കി മാറ്റിയ ഹസൻ വണ്ടൂർ എന്ന മേക്കപ്പ് ആർട്ടിസ്റ്റിനും …….❤️❤️

റേറ്റിംഗ് 3.75 /5

Comments

Leave a Comment

Your email address will not be published. Required fields are marked *