#പാപ്പൻ
മലയാളത്തിന്റെ നിത്യഹരിത സംവിധായകന്മാരിൽ ഒരാളായ ജോഷിയുടെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി ഇന്ന് വെള്ളിത്തിരയിലെത്തിയ ചിത്രമാണ് പാപ്പൻ. ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ പാപ്പൻ കുടുംബനാഥനായ പോലീസ് ഓഫീസറുടെ വേഷമാണ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. മലയാള സിനിമ പേർഷകർക്ക് സുരേഷ് ഗോപി വെള്ളി അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടതാണ്. വെള്ളിത്തിരയിൽ തീപ്പൊരി ഡയലോഗുകൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സുരേഷ് ഗോപിയുടെ പോലീസ് കഥാപാത്രങ്ങൾ ഉണ്ടാക്കിയ ഓളം ചില്ലറ ഒന്നുമല്ല. ഈ ചിത്രത്തിലും സുരേഷ് ഗോപി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം ഒരു പോലീസ് ഓഫീസർ ആണ്.പക്ഷേ ഇതുവരെ കണ്ടു ശീലിച്ച സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമേറിയ ഒരു കഥാപാത്രമാണ് പാപ്പൻ എന്ന് വിളിപ്പേരുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അതുകൊണ്ടുതന്നെ സുരേഷ് ഗോപി എന്ന സൂപ്പർതാരത്തിന് ഉപരി സുരേഷ് ഗോപി എന്ന നടൻ ഈ ചിത്രത്തിൽ തിളങ്ങി എന്ന് നിസംശയം പറയാം.
ഒരു പ്രതികാര ത്രില്ലർ കഥയാണ് ചിത്രം പറയുന്നത്.ആദ്യപകുതിയിൽ ഫാമിലി ഇമോഷൻസും കുറെ നിഗൂഡുകളും നിറച്ച് ഒരു സ്ലോ എൻഗേജ് മോഡിൽ പ്രേക്ഷക മനസ്സിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി മുന്നോട്ടു പോകുന്നു.രണ്ടാം പകുതിയിൽ വളരെ എൻഗേജ് ആയി തന്നെ മുന്നോട്ടു നീങ്ങുന്നു.ഇടക്കാലത്ത് ഇറങ്ങിയ മലയാള സിനിമകളിലെ ഏറ്റവും മികച്ച ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റെത് എന്ന് നിസംശയം പറയാം.പ്രേക്ഷകനെ നിഗൂഢതകൾ നിറഞ്ഞ കൊണ്ടുപോകാൻ പശ്ചാത്തല സംഗീതം വായിച്ച് പങ്ക് ചെറുതൊന്നുമല്ല. സ്ക്രിപ്റ്റ് കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ടെക്നിക്കൽ വശങ്ങൾ കൊണ്ടും ഈ ദശകത്തിൽ ഇറങ്ങിയ മലയാള സിനിമയിലെ ഏറ്റവും മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ആണ് പാപ്പൻ ..ത്രില്ലർ പ്രേമികൾ തീർച്ചയായും തിയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട ഒരു ചിത്രം തന്നെയാണ് പാപ്പൻ.